സുപ്രീംകോടതി ജഡ്ജിക്കെതിരെ മോശം പ്രചാരണം: അഭിഭാഷകര്‍ക്ക് തടവുശിക്ഷ

ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് അഭിഭാഷകര്‍ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ച്‌ സുപ്രീംകോടതി. സുപ്രീംകോടതിയിലെ മൂന്ന് അഭിഭാഷകര്‍ക്കെതിരെയാണ് നടപടി.

മുതിര്‍ന്ന അഭിഭാഷകരും അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുര്‍ല, റാഷിദ് ഖാന്‍, നിലേഷ ഒജാ എന്നിവര്‍ക്കാണ് ശിക്ഷ. മൂന്നു മാസത്തെ തടവാണ് ഇവര്‍ക്ക് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് രോഹിന്റണ്‍ നരിമാന്റെ വിധിപ്രസ്താവത്തിനെതിരായ പരാമര്‍ശത്തിലാണ് സുപ്രീംകോടതിയുടെ നടപടി.

ജസ്റ്റിസ് നരിമാനെതിരായ പരാമര്‍ശനത്തിന് മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്ബാറക്കെതിരെ നേരത്തെ സുപ്രീംകോടതി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെയാണ് അഭിഭാഷക സംഘടന നേതാക്കള്‍ നീങ്ങിയത്.

error: Content is protected !!