സംസ്ഥാനത്ത് ഇന്നും നാളെയും റേഷന്‍ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല. ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
മെയ് അഞ്ചു മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഭക്ഷ്യകിറ്റുകള്‍ വാങ്ങാനുള്ള മുന്‍ഗണനാവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് 5 ന് അവസരം ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
റേഷന്‍ ധാന്യങ്ങള്‍ കിട്ടാന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി ഇ പോസ് മെഷീനില്‍ ക്രമീകരണം വരുത്തുന്നതിനാലാണ് അവധി. ഭക്ഷ്യധാന്യമോ സാനിറ്റൈസറോ കൊണ്ടുവന്നാല്‍ തിങ്കളാഴ്ച ഇവ ശേഖരിക്കാനായി കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.