പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന കപ്പലുകള്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമാണ് കപ്പലുകള്‍ പുറപ്പെട്ടത്.

തീരക്കടലില്‍ കിടന്നിരുന്ന കപ്പലുകളില്‍ രണ്ടെണ്ണം മാലിദ്വീപിലേക്കും ഒരു കപ്പല്‍ ദുബായിയിലേക്കുമാണ് പുറപ്പെട്ടിരിക്കുന്നത്. കൊച്ചിയിലേക്കാണ് പ്രവാസികളെ കൊണ്ടു വരിക. ആദ്യസംഘത്തില്‍ 200 പേരാണുള്ളത്.

കൊച്ചിയിലാകും ക്വാറെന്റെനിനു സൗകര്യമൊരുക്കുക. തുടര്‍ന്നുള്ള കോവിഡ് പരിശോധനാഫലം നെഗറ്റീവായാല്‍ സ്വന്തം നാടുകളിലേക്കു പോകാം. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, സന്ദര്‍ശക വിസക്കാര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെയാണു മടങ്ങിവരവിനുള്ള മുന്‍ഗണനാപ്പട്ടിക. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറേറ്റ് വെബ്‌െസെറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണു പട്ടിക തയാറാക്കിയത്.

കടല്‍മാര്‍ഗമുള്ള യാത്രയ്ക്ക് ഏകദേശം 48 മണിക്കൂര്‍ വേണ്ടിവരും. കാലാവസ്ഥ മോശമായാല്‍ കൂടുതല്‍ സമയമെടുക്കും. യാത്രയ്ക്കു മുമ്ബ് ഇക്കാര്യം ബോധ്യപ്പെടുത്തി സമ്മതപത്രം വാങ്ങും. മാലദ്വീപില്‍നിന്നു പ്രവാസികളെ കൊണ്ടുവരുന്നതു സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസുമായി ചര്‍ച്ച നടത്തിയിരുന്നു.

error: Content is protected !!