വിദ്വേഷ പ്രചാരണം: അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: മുസ്ലീം സമുദായത്തിന് നേരെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയതിന് റിപ്പബ്ലിക്ക് ടിവി എംഡിയും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ബാന്ദ്രയിലെ പൈഥോനി പൊലീസ് സ്റ്റേഷനിലാണ് അര്‍ണാബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് സംഘം ചേര്‍ന്ന തൊഴിലാളികളുടെ ചിത്രത്തെ തെറ്റായാണ് ചാനല്‍ വ്യാഖ്യാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റാസ എജ്യുക്കേഷന്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ക്ക് സൗത്ത് മുംബൈ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അര്‍ണബിനെ കൂടാതെ റിപ്പബ്ലിക് ടിവി ചാനലിലെ രണ്ട് പേര്‍ക്കെതിരെ കൂടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയും അര്‍ണബിനെതിരെ അന്വേഷണം നടന്നിരുന്നു.

error: Content is protected !!