നാട്ടിലേക്ക് മടങ്ങണം: കണ്ണൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

കണ്ണൂർ: കണ്ണൂരില്‍നിന്ന് ഉത്തര്‍ പ്രദേശിലേക്ക് ട്രെയിനുണ്ടെന്നു തെറ്റിദ്ധരിച്ച്‌ നൂറോളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. പാപ്പിനിശ്ശേരി ഭാഗത്ത് താമസിക്കുന്ന തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സംഭവമറിഞ്ഞ് വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തി.

റെയിൽപാളത്തിലൂടെ നടന്നാണ് നൂറു കണക്കിന് അതിഥി തൊഴിലാളികൾ കണ്ണൂ‍ർ റെയിൽവേ സ്റ്റേഷനിലെത്തി പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമാകാതെ മടങ്ങി പോകില്ലെന്ന കർശന നിലപാടിലാണ് തൊഴിലാളികൾ.

വളപട്ടണത്ത് നിന്നും റെയിൽവേ ട്രാക്കിലൂടെ എട്ട് കിലോമീറ്ററോളം നടന്നാണ് നൂറ് കണക്കിന് തൊഴിലാളികൾ കണ്ണൂ‍ർ റെയിൽവേ സ്റ്റേഷനിലെത്തി പ്രതിഷേധിക്കുന്നത്. ഉത്ത‍ർപ്രദേശുകാരായ തൊഴിലാളികളാണ് പ്രതിഷേധത്തിന് പിന്നിൽ.

error: Content is protected !!