മാട്ടൂൽ തങ്ങൾ നിര്യാതനായി

മാട്ടൂൽ തങ്ങൾ
നിര്യാതനായി

കണ്ണൂർ:: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ സംയുക്ത ഖാസിയും മൻശഅ് മാട്ടൂൽ ശിൽപിയുമായ ളിയാഉൽ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽബുഖാരി (മാട്ടൂൽ തങ്ങൾ-70) അന്തരിച്ചു.  ഉച്ചക്ക് രണ്ടോടെ സ്വവസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹചമായ രോഗത്താൽ ചികിത്സയിലായിരുന്നു.

പയ്യന്നൂർ രാമന്തളിയിൽ 1950-ലാണ് ഹാമിദ് കോയമ്മ തങ്ങളുടെ ജനനം. “ഏഴിമല തങ്ങൾ’ എന്ന പേരിൽ പ്രസിദ്ധനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരിയുടെ പുത്രൻ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളാണ് പിതാവ്.

error: Content is protected !!