മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

മുംബൈ: മഹാരാഷ്​ട്രയില്‍ ലോക്​ഡൗണ്‍ മെയ്​ 31 വരെ നീട്ടി. കോവിഡ്​ രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ മഹാരാഷ്​ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്​. ലോക്​ഡൗണ്‍ ഇളവുകളെ കുറിച്ച്‌​ ഉടന്‍ ജനങ്ങ​െള അറിയിക്കുമെന്ന്​ ചീഫ്​ സെക്രട്ടറി അജോയ്​ മേത്ത പറഞ്ഞു.

ഏപ്രില്‍ 20 മുതല്‍ സംസ്​ഥാനത്തെ ഗ്രീന്‍, ഓറഞ്ച്​ സോണുകളില്‍ ബിസിനസ്​ സ്​ഥാപനങ്ങള്‍ക്ക്​ പ്രവര്‍ത്തന അനുമതി നല്‍കിയിരുന്നു. ഇന്ത്യയിലെ ആകെ കോവിഡ്​ ബാധിതരില്‍ മൂന്നിലൊന്നും മഹാരാഷ്​ട്രയിലാണ്​. ശനിയാഴ്​ചയോടെ രോഗബാധിതരുടെ എണ്ണം 30,000 കടന്നു. ശനിയാഴ്​ച മാത്രം റിപ്പോര്‍ട്ട്​ ചെയ്​തത്​ 1606 പുതിയ കേസുകളാണ്​.

മുംബൈ നഗരത്തിലാണ്​ കോവിഡ്​ ഏറ്റവും നാശംവിതച്ചത്​. മുംബൈക്ക്​ പ്രത്യേക സാമ്ബത്തിക പാക്കേജ്​ വേണമെന്ന്​ ഉദ്ധവ്​ സര്‍ക്കാര്‍ കേ​​ന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു. മെയ്​ അവസാനത്തോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിയുമെന്നാണ്​ കരുതുന്നത്​.

രാജ്യത്ത് മൂന്നാംഘട്ട ലോക്​ഡൗണ്‍ ഇന്ന്​ അവസാനിക്കുകയാണ്​. നാലാംഘട്ട ലോക്​ഡൗണി​​െന്‍റ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അറിയിക്കും.

error: Content is protected !!