മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഈ ​മാ​സം എ​ട്ട് മു​ത​ൽ സൗ​ജ​ന്യ കി​റ്റ്

തി​രു​വ​ന​ന്ത​പു​രം: മു​ൻ​ഗ​ണ​ന ഇ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് (നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്ക്) പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഈ ​മാ​സം എ​ട്ടി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​റി​യി​ച്ചു.​നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്ക് സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന ധാ​ന്യ​വി​ഹി​ത​ത്തി​ന് പു​റ​മേ മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ കാ​ർ​ഡ് ഒ​ന്നി​ന് 10 കി​ലോ അ​രി​വീ​തം അ​ധി​ക​മാ​യി ല​ഭി​ക്കും.

കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ലാ​യി​രി​ക്കും വി​ത​ര​ണം. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സൗ​ജ​ന്യ അ​ധി​ക വി​ഹി​തം മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലും തു​ട​രും. ഇ​വ​ർ​ക്ക് സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന റേ​ഷ​ൻ വി​ഹി​ത​ത്തി​ന് പു​റ​മെ​യാ​ണ് കേ​ന്ദ്ര​വി​ഹി​തം ന​ൽ​കു​ന്ന​ത്.

മു​ൻ​ഗ​ണ​നാ വി​ഭാ​ഗം കാ​ർ​ഡു​ക​ൾ​ക്ക് (മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​ക​ൾ) ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ കാ​ർ​ഡ് ഒ​ന്നി​ന് ഒ​രു കി​ലോ പ​യ​ർ അ​ല്ലെ​ങ്കി​ൽ ക​ട​ല ന​ൽ​കു​ന്ന​തി​ന് കേ​ന്ദ്ര​വി​ഹി​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ വി​ഹി​തം ഈ ​മാ​സം​ത​ന്നെ കാ​ർ​ഡ് ഒ​ന്നി​ന് 1+1 (2 കി​ലോ) വീ​തം പ​യ​ർ അ​ല്ലെ​ങ്കി​ൽ ക​ട​ല എ​ന്ന പ്ര​കാ​രം വി​ത​ര​ണം ചെ​യ്യും.

error: Content is protected !!