സംസ്ഥാനത്തെ ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രെ നി​രീ​ക്ഷി​ക്കാ​ൻ മോ​ട്ടോ​ർ സൈ​ക്കി​ൾ ബ്രി​ഗേ​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​നം. പോ​ലീ​സ് മോ​ട്ടോ​ർ സൈ​ക്കി​ൾ ബ്രി​ഗേ​ഡി​നെ ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രെ നി​രീ​ക്ഷി​ക്കാ​ൻ നി​യോ​ഗി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ അ​വ​ർ ക​ഴി​യു​ന്ന മു​റി​വി​ട്ട് പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലും സ​മീ​പ​ത്തും പോ​ലീ​സ് ബൈ​ക്കി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തും. എ​ല്ലാ ദി​വ​സ​വും പോ​ലീ​സു​കാ​ർ ഈ ​വീ​ടു​ക​ളി​ൽ എ​ത്തി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കും.

ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ ഇ​ത​വ​രെ 65 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് 54 കേ​സു​ക​ളും കാ​സ​ർ​ഗോ​ഡ് 11, കോ​ഴി​ക്കോ​ട് ഒ​രു കേ​സു​മാ​ണ് എ​ടു​ത്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

error: Content is protected !!