ലോക്ക് ഡൌൺ : അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്താ​ൻ 1,30,000 പേ​ർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രേ​ണ്ടി വ​ന്ന മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള 1,30,000 പേ​രാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ നോ​ർ​ക്ക വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. മു​ന്‍​ഗ​ണ​നാ ലി​സ്റ്റി​ല്‍ പെ​ട്ട​വ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​നു​മ​തി ന​ല്‍​കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ദ്യാ​ര്‍​ഥി​ക​ള്‍, പ്ര​ത്യേ​കി​ച്ച് അ​വ​ധി​ക്കാ​ല ക്യാ​മ്പു​ക​ള്‍​ക്കും മ​റ്റു​മാ​യി പോ​യ​വ​ർ, കേ​ര​ള​ത്തി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ർ, ഗ​ര്‍​ഭി​ണി​ക​ള്‍, മ​റ്റ് ആ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ളു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇ​വ​രു​ടെ യാ​ത്ര സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ നോ​ര്‍​ക്ക​യി​ലെ പോ​ര്‍​ട്ട​ലി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ ഇ​വ​ർ എ​ത്തേ​ണ്ട​ത് എ​പ്പോ​ഴാ​ണ് എ​ന്ന് അ​റി​യി​ക്കും. അ​തി​ര്‍​ത്തി​യി​ല്‍ എ​ത്തു​ന്ന​വ​രെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രാ​ണെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യ ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റും.

ആ​രോ​ഗ്യ​പ്ര​ശ്ന​മി​ല്ലാ​ത്ത​വ​ര്‍​ക്ക് നേ​രെ വീ​ട്ടി​ലേ​ക്ക് പോ​കാം. 14 ദി​വ​സം വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. ക്വാ​റന്‍റൈൻ നി​ര്‍ദേശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

error: Content is protected !!