മോട്ടോര്‍ തൊഴിലാളികള്‍ക്ക് കോവിഡ് – 19 ധനസഹായം

കണ്ണൂർ : കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കും. ബസ്, ഗുഡ്‌സ്, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കില്‍ ധനസഹായം നല്‍കും. 1991 ലെ ഓട്ടോറിക്ഷ പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2000 രൂപയും 2004 ലെ പദ്ധതിയിലുള്‍പ്പെട്ട ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപയുമാണ് ധനസഹായം അനുവദിക്കുക.


മുമ്പ് പ്രഖ്യാപിച്ച തിരിച്ചടക്കേണ്ടാത്ത വായ്പക്ക് പകരമായാണ് സൗജന്യ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ തിരിച്ചടക്കേണ്ടാത്ത വായ്പ അനുവദിക്കപ്പെട്ടവര്‍ക്കും ഇതിനോടകം വായ്പക്ക് അപേക്ഷിച്ചവര്‍ക്കും ഈ തുക സൗജന്യമായി അനുവദിച്ചതായി പരിഗണിക്കും. ആയതിനാല്‍ വായ്പ ഇനത്തില്‍ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിച്ചവരും ഈ ആനുകൂല്യത്തിന് വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.kmtwwfb.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

error: Content is protected !!