ആശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികളില്‍ നിന്നും കോവിഡ് 19 ആശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പേര്, അംഗത്വ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി നമ്പര്‍, ബ്രാഞ്ചിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം 8301045320 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 8547655339.
പി എന്‍ സി/1631/2020

error: Content is protected !!