സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​തം ഉ​ണ്ടാ​കി​ല്ല; റെ​ഡ് സോ​ണി​ല്‍ അവ​ശ്യ​യാ​ത്ര അ​നു​വ​ദി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​വാ​യ ഇ​ള​വു​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​റ​ട​ക്കം മൂ​ന്നു പേ​ര്‍​ക്കു യാ​ത്ര ചെ​യ്യാം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ൻ​സീ​റ്റ് യാ​ത്ര അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോ​ട്സ്പോ​ട്ടു​ക​ളി​ല്‍ ഒ​ഴി​കെ പ്ര​ത്യേ​കാ​നു​മ​തി​യോ​ടെ അ​ന്ത​ര്‍​ജി​ല്ലാ യാ​ത്ര​യാ​കാം. റെ​ഡ് സോ​ണി​ല്‍ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്ക് യാ​ത്ര​ക​ള്‍ അ​നു​വ​ദി​ക്കും. റെ​ഡ് സോ​ണി​ലെ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം. റെ​ഡ് സോ​ണി​ൽ അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഇ​ള​വ് ഉ​ണ്ടാ​ക്കും. ഒ​രു സോ​ണി​ലും പൊ​തു​ഗ​താ​ഗ​തം ഉ​ണ്ടാ​കി​ല്ല.

ആ​ളു​ക​ള്‍ കൂ​ടി​ച്ചേ​രു​ന്ന ഒ​രു പ​രി​പാ​ടി​യും അ​നു​വ​ദി​ക്കി​ല്ല. മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ൾ തു​റ​ക്കി​ല്ല. തി​യ​റ്റ​റു​ക​ള്‍, മാ​ളു​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും അ​ട​ഞ്ഞു​കി​ട​ക്കും. ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ൾ, ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ബാ​ർ​ബ​ർ​മാ​ർ​ക്ക് വീ​ടു​ക​ളി​ൽ പോ​യി ജോ​ലി ചെ​യ്യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ര​ണ്ടു​ദി​വ​സം തു​റ​ക്കാം. വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ര്‍​ജ് അ​ട​യ്ക്കാ​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും സാ​വ​കാ​ശം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പ്ര​ഭാ​ത​സ​വാ​രി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

error: Content is protected !!