അ​തി​ർ​ത്തി​യി​ൽ പ​ണം വാ​ങ്ങി ആ​ളെ ക​ട​ത്ത​ൽ; ക​ര്‍​ശ​ന ന​ട​പ​ടി​യെടുക്കാൻ നിർദേശം

തി​രു​വ​ന​ന്ത​പു​രം: അ​തി​ർ​ത്തി​യി​ൽ പ​ണം വാ​ങ്ങി ആ​ളു​ക​ളെ ക​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​രി​ശോ​ധ​ന​യും രേ​ഖ​യു​മി​ല്ലാ​തെ ആ​ളു​ക​ളെ​ത്തു​ന്ന​ത് സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​മെ​ന്നും ഇ​തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ് അ​തി​ർ​ത്തി​യി​ൽ പ​ണം വാ​ങ്ങി ആ​ളു​ക​ളെ ക​ട​ത്തു​ന്ന​താ​യി വാ​ർ​ത്ത വ​ന്നു. പാ​സി​ല്ലാ​തെ ആ​ളെ ക​ട​ത്തി​വി​ട്ടു​വെ​ന്ന വാ​ർ​ത്ത​യും ക​ണ്ടു. ഇ​തു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​മാ​ണ് വാ​ള​യാ​റി​ൽ ക​ണ്ട​ത്. അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. വി​കാ​ര​മ​ല്ല, വി​ചാ​ര​മാ​ണ് എ​ല്ലാ​വ​രെ​യും ന​യി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പ​രി​ശോ​ധ​ന​യും രേ​ഖ​യു​മി​ല്ലാ​തെ ആ​ളു​ക​ളെ​ത്തു​ന്ന​ത് സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കും. ഒ​രാ​ൾ അ​ങ്ങ​നെ വ​ന്നാ​ൽ സ​മൂ​ഹം പ്ര​തി​സ​ന്ധി​യി​ലാ​കും. ഇ​ത് പ​റ​യു​ന്പോ​ൾ മ​റ്റ് ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ക്കേ​ണ്ട​തി​ല്ല. ക​ർ​ശ​ന​മാ​യി നി​ർ​ദ്ദേ​ശം ന​ട​പ്പാ​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

error: Content is protected !!