ഇന്ത്യയില്‍ കൊവിഡ്​ രോഗികളുടെ എണ്ണം 49,000 കടന്നു

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 2958 പേര്‍ക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 49,000 കടന്നു. 14,182 പേര്‍ രോഗമുക്​തരായി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്​ കണക്ക്​ പുറത്തുവിട്ടത്​.

രോഗം ബാധിച്ച്‌ 1694 പേര്‍ ഇതുവരെ മരണപ്പെട്ടു. 33514 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 126 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇത്രയും സമയം കൊണ്ട് രാജ്യത്ത് പുതിയ 2958 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളില്‍ 32,000-ത്തില്‍ അധികം പേരും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 15000-ത്തിലേക്ക് കുതിക്കുകയാണ്.

ഗുജറാത്തിലും, ഡല്‍ഹിയിലും, തമിഴ്നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണം കുതിക്കുമ്ബോള്‍ മദ്ധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇന്നലെ പുതിയ കേസുകളില്‍ കുറവ് രേഖപ്പെടുത്തുകയും രോഗമുക്തരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

error: Content is protected !!