യു.പിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

ലഖ്​നോ: ഉത്തര്‍ പ്രദേശില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 അന്തര്‍സംസ്​ഥാന തൊഴിലാളികള്‍ മരിച്ചു. യു.പിയിലെ ഔരയ്യ ജില്ലയില്‍ ശനിയാഴ്​ച പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

രാജസ്ഥാനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ലോറിയില്‍ മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ഇരുഭാഗത്ത് നിന്നും വന്ന ലോറികള്‍ അതിവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്ന് ഔറേയ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.

രാജ്യത്തിന്റെ പലഭാഗത്തും കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായും കിട്ടുന്ന സ്വകാര്യവാഹനങ്ങളിലുമായി സ്വന്തം നാട്ടിലേക്ക് പലായനം തുടരുകയാണ്.

error: Content is protected !!