ലോക്ക്ഡൗണ്‍: സിനിമാ മേഖലയ്ക്ക് ഇളവ്, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാം

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സിനിമാ മേഖലയ്ക്ക് ഇളവ് നല്കി സംസ്ഥാന സര്‍ക്കാര്‍. പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
ഡബിംഗ്, സംഗീതം, സൗണ്ട്മിക്സിംഗ്, ജോലികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ അനുമതി. സാംസ്കാരിക മന്ത്രി എ.കെ ബാലന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.