അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നിന്ന് വരുന്ന ​ മ​ല​യാ​ളി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ അ​തി​ർ​ത്തി​യി​ൽ താ​ത്കാ​ലി​ക “​മി​നി ആ​ശു​പ​ത്രി’

വ​യ​നാ​ട്: അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളെ സം​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്പോ​ൾ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളാ​യ മു​ത്ത​ങ്ങ​യി​ലും താ​ളൂ​രി​ലും മി​നി ആ​രോ​ഗ്യ കേ​ന്ദ്രം നി​ർ​മി​ക്കു​ന്നു.

ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ചെ​ക്പോ​സ്റ്റി​ൽ എ​ത്തു​ന്ന​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ, ആ​രോ​ഗ്യ പ​രി​ശോ​ധ​ന, സ്ര​വം എ​ടു​ക്കു​ന്ന​തി​നു​ള്ള മു​റി, നി​രീ​ക്ഷ​ണ വാ​ർ​ഡ്, ഒ​പി കൗ​ണ്ട​ർ, ന​ഴ്സിം​ഗ് റൂം, ​ഫാ​ർ​മ​സി, വി​ശ്ര​മ സൗ​ക​ര്യം, ടോ​യ്ലെ​റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് താ​ത്കാ​ലി​ക മി​നി ആ​രോ​ഗ്യ കേ​ന്ദ്രം.

പാ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ഓ​ഫീ​സ് സൗ​ക​ര്യ​വും ഇ​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​വും. സ​ർ​ക്കാ​ർ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ആ​രോ​ഗ്യ പ​രി​ശോ​ധ​നാ കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്.

error: Content is protected !!