ആ​ധാ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെന്ന് സംസ്ഥാന സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നും സു​താ​ര്യ​മാ​ക്കു​ന്ന​തി​നും ആ​ധാ​ർ നമ്പറുക​ൾ റേ​ഷ​ൻ​കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ. 17 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​സ്റ്റേ​റ്റ് റേ​ഷ​ൻ പോ​ർ​ട്ട​ബി​ലി​റ്റി സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

സം​സ്ഥാ​ന​ത്ത് ഇ​തു വ​രെ 93 ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ആ​ധാ​ർ ന​ന്പ​രു​ക​ൾ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. ആ​ധാ​ർ ന​ന്പ​രു​ക​ൾ റേ​ഷ​ൻ കാ​ർ​ഡു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​ത്ത മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളും മേ​യ് 31-ന​കം വി​വ​രം ന​ൽ​ക​ണം. സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ൻ​ക​ട​ക​ളി​ലും ഇ​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണ സ​മ​യ​ത്ത് ന​ൽ​കി​യ മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ മാ​റു​ക​യോ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ല​വി​ലു​ള്ള മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ജൂ​ണ്‍ ഒ​ന്നു മു​ത​ൽ 15 വ​രെ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

error: Content is protected !!