സം​സ്ഥാ​ന​ത്ത് മ​ദ്യ​ത്തി​ന് വി​ല കൂ​ടും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​ത്തി​ന് വി​ല കൂ​ടും. മ​ദ്യ​ത്തി​ന് പ​ത്ത് മു​ത​ൽ 35 ശ​ത​മാ​നം വ​രെ നി​കു​തി​യാ​ണ് കൂ​ടു​ന്ന​ത്. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

മ​ദ്യ​ത്തി​ന് അ​ധി​ക നി​കു​തി ചു​മ​ത്തു​ന്ന​തോ​ടെ 700 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കും.

നി​ല​വി​ൽ മ​ദ്യ​ത്തി​ന് വി​വി​ധ സെ​സു​ക​ൾ അ​ട​ക്കം വി​ല​യു​ടെ 200 മു​ത​ൽ 210 വ​രെ ശ​ത​മാ​ന​മാ​ണ് നി​കു​തി ഈ​ടാ​ക്കു​ന്ന​ത്. ബി​യ​റി​നും ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​ മ​ദ്യ​ത്തി​നും 10 മു​ത​ൽ 80 വ​രെ രൂ​പ​യു​ടെ വ​ർ​ധ​ന വ​രാ​മെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്.

error: Content is protected !!