സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വ്വീസ് തുടങ്ങുന്നു

തിരുവനന്തപുരം: ജില്ലക്കകത്ത്​ ബസ്​ സര്‍വിസുകള്‍ക്ക്​ അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട്​ ശിപാര്‍ശ ചെയ്​ത്​ ഗതാഗത വകുപ്പ്​. ഹോട്ട്​സ്​പോട്ടുകളെ ഒഴിവാക്കിയാവും ജില്ലക്കകത്ത് ബസ്​ സര്‍വിസ്​ നടത്തുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

നിലവില്‍ ഇരട്ടി ചാര്‍ജ്​ വാങ്ങിയാണ്​ കെ.എസ്​.ആര്‍.ടി.സി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സര്‍വിസ്​ നടത്തുന്നത്​. ഇത്​ തന്നെ മറ്റ്​ സര്‍വിസുകളിലും തുടരും. അതേസമയം, മിനിമം ചാര്‍ജ്​ ഇരട്ടിയാക്കില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

നിശ്​ചിത യാത്രക്കാരെ മാത്രമാവും ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുക. കോവിഡി​​െന്‍റ സാഹചര്യത്തില്‍ ബസ്​ ചാര്‍ജില്‍ വര്‍ധനയുണ്ടാവും. ഓ​ട്ടോ സര്‍വീസും അനുവദിക്കാനും ഗതാഗത വകുപ്പ്​ ശിപാര്‍ശ ചെയ്​തു. പൊതു ജീവിതം സ്​തംഭിക്കാതിരിക്കാനാണ്​ പരിമിത ഗതാഗത സൗകര്യങ്ങള്‍ ആരംഭിക്കാനുള്ള നീക്കം​ നടത്തുന്നതെന്നും ഗതാഗത മന്ത്രി വ്യക്​തമാക്കി.

error: Content is protected !!