കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം ഇന്ന് കണ്ണൂർ ജില്ലാ കലക്ടറെയും ഐ.ജിയെയും കാണും

കണ്ണൂര്‍: കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് കണ്ണൂർ ജില്ലാ കലക്ടറെയും, ഐ.ജിയെയും കാണും.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ വിവിധങ്ങളായ പ്രശ്നങ്ങളും പ്രയാസങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പരിഹാരമാർഗ്ഗങ്ങൾ ആലോചിക്കുന്നതിനും വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ ഇന്ന് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തുന്നത്.

കെ സുധാകരൻ എംപിയെക്കൂടാതെ നേതാക്കളായ കെ.സി.ജോസഫ് എം.എൽ.എ,സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി തുടങ്ങിയവരാണ് ഉന്നത ഉദ്യോഗസ്ഥരെ കാണുന്നത്.

രാവിലെ 10 മണിക്ക് ജില്ലാ കളക്ടറുമായി കലക്ടറേറ്റിൽ വച്ച് ചർച്ച നടത്തിയതിന് ശേഷം ഐ.ജി വിജയ് സാഖറെ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും നേതാക്കൾ ചർച്ച നടത്തും.

error: Content is protected !!