കണ്ണൂരില്‍ വീട്ടു പറമ്പിൽ അവശ നിലയിൽ കണ്ടെത്തിയ മയിലിനെ രക്ഷപെടുത്തി

കണ്ണൂര്‍: കണ്ണൂരില്‍ വീട്ടു പറമ്പിൽ അവശ നിലയിൽ കണ്ടെത്തിയ ആണ്‍ മയിൽ കുട്ടിയെ രക്ഷപെടുത്തി. മയ്യിൽ മക്കാന്തേരി ഇല്ലത്തെ മഹാസേനൻ നമ്പൂതിരിയുടെ വീട്ടു പറമ്പിലാണ് അവശനിലയിൽ മയിലിനെ കണ്ടത്. വീട്ടുകാർ ഉടനെ വനം വകുപ്പിനെ വിവരം അറിയിച്ചു.

 

റാപിഡ് റെസ്പോൻഡ്‌സ് ടീം അംഗം നിധീഷ് ചാലോട് സ്ഥലത്ത് എത്തി മയിലിനെ രക്ഷപ്പെടുത്തി. രണ്ടു കണ്ണും പൂർണമായും അടഞ്ഞ നിലയിൽ ആയിരുന്നു. മയിലിനെ പിന്നീട് കണ്ണൂർ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചു.

സീനിയർ വെറ്റിനറി ഡോക്ടർ മാരായ രഞ്ജിനി നിശാന്ത്, മുരളീധരൻ എന്നിവർ ചേർന്ന് മയിലിനെ പരിശോധിച്ചു. എല്ലിന് ക്ഷതമില്ലെന്ന് ഉറപ്പ് വരുത്തി. പ്രസാദ് ഫാൻസ്‌ അംഗങ്ങളായ മനോജ്‌ കാമനാട്ട്, ബോബൻ കെപി എന്നിവർ കൂടെ ഉണ്ടായിരുന്നു.

error: Content is protected !!