കണ്ണൂരിൽ ഇന്ന് (13:05:2020) വൈദ്യുതി  മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനോന്നേരി, ആഢൂര്‍പാലം, കോവിലകം റോഡ്, ആശാരിക്കുന്ന് കോടൂര്‍ റോഡ്, രജിസ്റ്റര്‍ ഓഫീസ് പരിസരം, തൃക്കപാലം  അമ്പലം, കാടാച്ചിറ ടൗണ്‍, മമ്മാക്കുന്ന് റോഡ്, മുട്ടിലിറക്കപ്പള്ളി, കാടാച്ചിറ കോട്ടൂര്‍ കനാല്‍ റോഡ്, കാടാച്ചിറ എടക്കാട് റോഡ്, പൂങ്കാവ് കടമ്പൂര്‍ ഹൈസ്‌കൂള്‍ റോഡ്, ഈരാണി പാലം, ഊര്‍പഴശ്ശിക്കാവ്, കാടാച്ചിറ ഹൈസ്‌കൂള്‍, മാടികാപറമ്പ് മുച്ചിലോട്ട് കാവ് റോഡ് ഭാഗങ്ങളില്‍ മെയ് 13 ബുധനാഴ്ച രാവിലെ 7.30 മുതല്‍ രണ്ട് വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കടൂര്‍, കീച്ചേരി, ആണിക്കേരി, പയ്യപ്പറമ്പ്, ചാല്‍ അമ്പലം, കല്ലൂര്‍ വുഡ്, മിന വുഡ് കല്ലൂര്‍ ടവര്‍ ഭാഗങ്ങളില്‍ മെയ്  13 ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും.

ചക്കരക്കല്‍

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഞ്ചരക്കണ്ടി ടൗണിലും പരിസരത്തും മെയ്  13 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റെഡ് സ്റ്റാര്‍, കനകാലയം, ആന്തൂര്‍ കാവ്, ഓരിക്കപ്പാലം, കമ്പില്‍ക്കടവ്, സെന്റ് മേരീസ് സ്‌കൂള്‍, ഇരുമ്പ് കല്ലിന്‍തട്ട്, കൊവ്വല്‍ ഭാഗങ്ങളില്‍ മെയ്  13 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും.

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉള്ളൂര്, എരമം സ്‌കൂള്‍, എരമം നോര്‍ത്ത്, എരമം സൗത്ത് ഭാഗങ്ങളില്‍ മെയ്  13 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂളിയാട്, കുട്ടാവ്, ചേടിച്ചേരി ഭാഗങ്ങളില്‍ മെയ്  13 ബുധനാഴ്ച രാവിലെ 8.30 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും.

ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗോള്‍ഡന്‍ റോക്ക്, തോട്ടട ഹൈസ്‌കൂള്‍ ഭാഗങ്ങളില്‍ മെയ്  13 ബുധനാഴ്ച രാവിലെ 9.30 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി  മുടങ്ങും.

error: Content is protected !!