വിദ്യാര്‍ഥികള്‍ക്കായി അസാപ് വെബിനാര്‍

കണ്ണൂർ : ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ വിവിധ മേഖലകളിലെ നൈപുണ്യ വികസനം ലക്ഷ്യമാക്കി അസാപ് വെബിനാറുകള്‍ സംഘടിപ്പിക്കുന്നു. മെയ് 27ന് രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പങ്കെടുക്കും. ‘ലെസണ്‍സ് ഫ്രം ദി പാസ്റ്റ്’ എന്ന വിഷയത്തില്‍ 1918ല്‍ ഇന്ത്യ നേരിട്ട പകര്‍ച്ചവ്യാധിയില്‍ നിന്നും കോവിഡ് കാലത്തിനാവശ്യമായ പാഠങ്ങള്‍ മനസിലാക്കാനുള്ള ശ്രമമായാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കും സാമൂഹിക പഠനങ്ങള്‍ നടത്തുന്നവര്‍ക്കും പരിജ്ഞാനം വിപുലീകരിക്കാനുള്ള ഒരവസരമാണ് വെബിനറിലൂടെ നടക്കുന്നത്.
സൗജന്യമായി അസാപ് സംഘടിപ്പിക്കുന്ന ഈ വെബിനാറില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9495999671 എന്ന നമ്പറില്‍ ബന്ധപ്പെടുക.

error: Content is protected !!