എന്റെ ചക്ക മരം എന്റെ ആരോഗ്യം ബാലസഭാ കൂട്ടികള്‍ക്കായി പരിസ്ഥിതി ദിന ചലഞ്ച്

കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ ബാലസഭാ കുട്ടികള്‍ക്കായി പരിസ്ഥിതി ദിന ചലഞ്ച് ഒരുക്കുന്നു. ലോകത്താകമാനം കോവിഡ് 19 പടര്‍ന്നു പിടിച്ച ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെട്ടത് ചക്ക കൊണ്ടുള്ള വിഭവ വൈവിധ്യമാണ്.

പോഷക സമ്പുഷ്ടവും വിഷ രഹിതവും സുലഭവുമായി ലഭിക്കുന്ന ഈ സമ്പത്ത് കാത്ത് സൂക്ഷിക്കേണ്ടത് വരും തലമുറയുടെ ആരോഗ്യത്തിന് അനിവാര്യമാണെന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.

ജൂണ്‍ അഞ്ച് മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ പ്ലാവ് നടുകയും ഒരു വര്‍ഷം വരെ ഇതിന്റെ സംരംക്ഷണവുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുത്. ഇതിനായി ബാലസഭാ അംഗങ്ങള്‍ അടങ്ങിയ ഗ്രൂപ്പ് 81 സി ഡി എസിലും രൂപീകരിക്കുകയും ഓരോ മാസവും അതിന്റെ വളര്‍ച്ച ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുകയും വേണം. താല്‍പര്യമുള്ള ബാലസഭ അംഗങ്ങള്‍ അതാത് കുടുംബശ്രീ സി ഡി എസുകളില്‍ മെയ് 30 ന് രാത്രി 8 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി അതാത് സി ഡി എസുമായി ബന്ധപ്പെടേണ്ടതാണ്.

error: Content is protected !!