കെ സുധാകരന്‍ എം പി മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി

കണ്ണൂർ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി കെ സുധാകരന്‍ എംപിയുടെ ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് ജില്ലാ ഭരണകൂടത്തിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. 52000 മൂന്ന് ലയര്‍ മാസ്‌ക്, 5600 എന്‍-95 മാസ്‌ക് ,15 ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുകള്‍ എന്നിവയാണ് നല്‍കിയത്. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായിക് എന്നിവര്‍ ഏറ്റുവാങ്ങി. ഇതിന് പുറമെ 5000 പിപിഇ കിറ്റുകളും ജില്ലാ ആശുപത്രിക്ക് രണ്ട് വെന്റിലേറ്ററുകളും നല്‍കുന്നുണ്ട്. എംപി ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.

error: Content is protected !!