റസ്‌ക്യൂ ഗാര്‍ഡുകളെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു :അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : ജില്ലയില്‍ ട്രോളിംഗ് നിരോധന കാലയളവായ ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി റസ്‌ക്യൂ ഗാര്‍ഡുകളെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം ലഭിച്ച രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം.

കടല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ മെയ് 27 ന് വൈകിട്ട് നാല് മണിക്ക് മുമ്പ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2732487.

error: Content is protected !!