ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങണമെന്ന് ജാമിയ മിലിയ സര്‍വകലാശാല

ന്യൂഡല്‍ഹി: ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങണമെന്ന് ജാമിയ മിലിയ സര്‍വകലാശാല. ആഭ്യന്തരമന്ത്രാലയം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍വകലാശാല വിദ്യാര്‍ഥികളോടു വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല അടച്ചിട്ടിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരുകളുടെ ഗതാഗത, യാത്രാ പ്രോട്ടോക്കോളുകള്‍ അനുസരിച്ച്‌ ഹോസ്റ്റലുകളില്‍ നിന്ന് തിരിച്ചു പോകാനാണ് നിര്‍ദ്ദേശം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം.

ജൂലൈയില്‍ നടക്കാനിരുന്ന പരീക്ഷയുടെ ക്രമം അറിയിക്കാമെന്നും സര്‍വ്വകലാശാല അറിയിക്കുകയും ചെയ്തു. പരീക്ഷകള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള റിസോഴ്സ് മെറ്റീരിയലുകള്‍ ഓണ്‍ലൈനില്‍ ആക്സസ് ചെയ്യാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

error: Content is protected !!