നി​ർ​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

​ഡ​ൽ​ഹി: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ർ​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മൂ​ന്നാം ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ മേ​യ് 17ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി.

ആ​ദ്യ ഘ​ട്ട​ത്തി​ൽ 15 സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്നു​മാ​ണ് എ​ല്ലാ സ​ർ​വീ​സു​ക​ളും ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കും സ​ർ​വീ​സു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മേ അ​ഗ​ർ​ത്ത​ല, ദി​ബ്രു​ഗ​ഡ്, ഹൗ​റ, പാ​റ്റ്ന, ബി​ലാ​സ്പു​ർ, റാ​ഞ്ചി, ഭു​വ​നേ​ശ്വ​ർ, സെ​ക്ക​ന്ത​രാ​ബാ​ദ്, ബം​ഗ​ളൂ​രു, ചെ​ന്നൈ, മ​ഡ്ഗാ​വ്, മും​ബൈ സെ​ന്‍റ​ട്ര​ൽ, അ​ഹ​മ്മ​ദാ​ബാ​ദ്, ജ​മ്മു ത​വി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വീ​സ്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. ഐ​ആ​ർ​സി​ടി​സി​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ടി​ക്ക​റ്റ് വി​ത​ര​ണം

error: Content is protected !!