വ്യോമസേനയുടെ മിഗ് 29 ജെറ്റ് വിമാനം തകര്‍ന്നുവീണു: പൈലറ്റ് രക്ഷപെട്ടു

ചണ്ഡിഗഢ്: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയ്ക്ക് സമീപമാണ് മിഗ് -29 യുദ്ധവിമാനം തകര്‍ന്നുവീണത്. പൈലറ്റ് സാഹസികമായി രക്ഷപ്പെട്ടു.

ജലന്ധറിനടുത്തുള്ള വ്യോമസേന താവളത്തിലെ പരിശീലന ദൗത്യത്തിനിടെയാണ് മിഗ് -29 വിമാനം അപകടത്തില്‍പ്പെട്ടത്. ചുഹാന്‍പൂരിലെ കൃഷിയിടത്തിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പാരച്യൂട്ട് ഉപയോഗിച്ച്‌ പുറത്തേക്ക് ചാടിയ പൈലറ്റിനെ വ്യോമസേന ഹെലികോപ്റ്ററിലെത്തി രക്ഷിക്കുകയായിരുന്നു.

error: Content is protected !!