കേ​ന്ദ്ര സ​ർ​ക്കാ​ർ പ്രവാസികളെ പരിശോധിക്കാതെ കൊണ്ടുവന്നാൽ ഏഴുദിവസം സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണം : മുഖ്യമന്ത്രി

മടങ്ങിയെത്തുന്ന പ്രവാസികളെ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന​തെ​ങ്കി​ൽ നേ​രെ വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ പോ​ലും പ്ര​വാ​സി​ക​ൾ ഏ​ഴു ദി​വ​സം സർക്കാർ ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച രീ​തി​യി​ൽ വി​ദേ​ശ​ത്തു​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ന്നാ​ൽ ആ​രെ​യും നേ​രെ വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ക​ഴി​യി​ല്ല. ചു​രു​ങ്ങി​യ​ത് ഏ​ഴു ദി​വ​സം നിരീക്ഷണത്തിൽ ക​ഴി​യ​ണം. ഏ​ഴാം ദി​വ​സം ഇ​വ​ർ​ക്കു പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തും. ഫ​ലം നെ​ഗ​റ്റീ​വാ​യാ​ൽ വീ​ടു​ക​ളി​ലേ​ക്ക് അ​യ​യ്ക്കും. പി​സി​ആ​ർ ടെ​സ്റ്റി​ന്‍റെ ഫ​ലം പി​റ്റേ​ന്ന് ത​ന്നെ കി​ട്ടും. പോ​സി​റ്റീ​വാ​യാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും

നെ​ഗ​റ്റീ​വാ​യി വീ​ടു​ക​ളി​ലേ​ക്കു പോ​കു​ന്ന​വ​ർ ഒ​രാ​ഴ്ച വീ​ണ്ടും നിരീക്ഷണത്തിൽ ക​ഴി​യ​ണം. ഇ​റ്റ​ലി​ൽ​നി​ന്നും ഇ​റാ​നി​ൽ​നി​ന്നും ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ സം​ഘം അ​വി​ട​ങ്ങ​ളി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തു​ത​ന്നെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ലും ന​ട​ത്ത​ണം. അ​ട​ച്ചി​ട്ട വി​മാ​ന​ങ്ങ​ളി​ൽ വൈ​റ​സ് വ്യാ​പ​ന സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് നിരീക്ഷണ കാലയളവിൽ ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് വ്യാ​പ​ന​മാ​യി ന​ട​ത്തും. ര​ണ്ടു ല​ക്ഷം ആ​ന്‍റി ബോ​ഡി കി​റ്റി​ന് കേ​ര​ളം ഓ​ർ​ഡ​ർ ന​ൽ​കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

error: Content is protected !!