ക്വാറന്റൈന്‍ : കണ്ണൂരിലെ ഹോട്ടലുകള്‍ ഏറ്റെടുത്തു

കണ്ണൂർ : വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിനായി ഹോട്ടലുകള്‍ ഏറ്റെടുത്തു. കണ്ണൂര്‍ നഗരത്തിലെ അള്‍ട്ടിമേറ്റ് റസിഡന്‍സി, ബ്ലൂനൈല്‍ റസിഡന്‍സി, ഹോട്ടല്‍ സ്റ്റാര്‍ ഇന്‍ (റെയില്‍വെ സ്റ്റേഷനു സമീപം), ഒമാര്‍സ് ഇന്‍, ഹോട്ടല്‍ ബ്രോഡ് ബീന്‍ (ന്യൂ ബസ് സ്റ്റാന്റ് താവക്കര), കെ കെ ടൂറിസ്റ്റ് ഹോം

തലശ്ശേരിയിലെ ബ്രദേര്‍സ് ടൂറിസ്റ്റ് ഹോം, ഇംപാല റസിഡന്‍സി, സംഗമം ഹോട്ടല്‍, പ്രസിഡന്‍സി ടൂറിസ്റ്റ് ഹോം എന്നീ ഹോട്ടലുകളും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലുമാണ് കൊറോണ കെയര്‍ സെന്ററുകളായി ഏറ്റെടുത്തത്. ഈ ഹോട്ടലുകളിലും മറ്റുമായി ആദ്യ ഘട്ടം എന്ന നിലയില്‍ 500 ഓളം ബാത്ത് അറ്റാച്ച്ഡ് മുറികള്‍ താമസത്തിനായി പൂര്‍ണതോതില്‍ സജ്ജമാക്കി.

മെയ് എട്ട്, ഒമ്പത്, 10 തീയതികളിലായി ജില്ലയില്‍ എത്തിച്ചേര്‍ന്ന വിമാന യാത്രികരായ 39 പേരും ഐ എന്‍ എസ് ജലാശ്വ കപ്പിലെ യാത്രക്കക്കാരായ 41 പേരും ഉള്‍പ്പെടെ ആകെ 80 പേരെ ഈ ഹോട്ടലുകളില്‍ താമസിപ്പിച്ചിട്ടുണ്ട്.

error: Content is protected !!