അനധികൃത സ്വത്ത് സ​മ്പാദ​ന​ക്കേ​സ്: ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊ​ച്ചി: ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാദ​ന​ക്കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. കേ​സി​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ഴ​മ്പുണ്ടെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. വസ്തുക്കളുടെ ആധാരങ്ങള്‍ പരിശോധിച്ചശേഷമായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനാല്‍ കേസ് റദ്ദാക്കണമെന്നും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസിന്റെ അന്വേഷണപുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക.

തമിഴ്നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിന് എതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ തനിക്കെതിരായ വിജിലന്‍സ് അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ജേക്കബ് തോമസിന്റെ ആവശ്യം.

error: Content is protected !!