കാസര്‍ഗോഡ് നാളെ മുതല്‍ ഹെല്പ് ഡെസ്ക്കുകള്‍

കാസര്‍ഗോഡ്: ഇതര സംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ കാസര്‍ഗോഡ് തലപ്പാടിയില്‍ തിങ്കളാഴ്ച മുതല്‍ ഹെല്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കും. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ എട്ടു മുതല്‍ തലപ്പാടി ചെക്ക് പോസ്റ്റുകളില്‍ 100 ഹെല്പ് ഡെസ്ക്കുകളാണ് പ്രവര്‍ത്തിക്കുക.
തലപ്പാടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത്.