അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ചെത്താന്‍ പാസുകള്‍: നടപടി ക്രമങ്ങളായി

തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി.

മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതല്‍ covid19jagratha.kerala.nic.in എന്ന പോര്‍ട്ടല്‍ മുഖേന നോര്‍ക്ക രജിസ്റ്റര്‍ നമ്ബര്‍ ഉപയോഗിച്ച്‌ യാത്രാ പാസുകള്‍ക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷിക്കണം. യാത്രാ പാസുകള്‍ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, ലോക്ഡൗണ്‍ കാരണം കുടുംബവുമായി അകന്നു നില്‍ക്കേണ്ടിവന്നവര്‍, ഇന്റര്‍വ്യൂ/സ്പോര്‍ട്സ്, തീര്‍ഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകള്‍ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മുനഗണന ഉണ്ടായിരിക്കും.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയത്. ലോക്ക് ഡൗണ്‍ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിച്ചിരിക്കുമ്ബോഴേക്കും രണ്ടാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ മൂന്നാംഘട്ട ലോക്ക് ഡൗണും പ്രഖ്യാപിച്ചു. ഇതോടെ അവര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. സര്‍ക്കാരിന്‍രെ പുതിയ തീരുമാനം അന്യസംസ്ഥാനത്ത് അകപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസമാകും.

error: Content is protected !!