തുറമുഖ വകുപ്പ് മന്ത്രിയുടെ പെരുന്നാള്‍ സന്ദേശം

കണ്ണൂർ : നാളെ മുസ്ലിം സഹോദരങ്ങള്‍ ചെറിയ പെരുന്നാള്‍ ആചരിക്കുകയാണ്. മുസ്ലിം കുടുംബങ്ങള്‍ക്ക് എന്റെ സ്‌നേഹ നിര്‍ഭരമായ പെരുന്നാള്‍ ആശംസകള്‍. വിശുദ്ധമായ വ്രതാനുഷ്ഠാനത്തിന് ശേഷം പെരുന്നാള്‍ ആഘോഷിക്കുന്നത് പ്രത്യേക സാഹചര്യത്തിലാണ്. സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സമഭാവനയുടെ ത്യാഗത്തിന്റെ, ശാന്തിയുടെ, സമാധാനത്തിന്റെ സന്ദേശമാണ് ഈ പുണ്യ ദിനത്തില്‍ പ്രകാശിതമാകുന്നത്. ഈ കാലഘട്ടത്തില്‍ കൊറോണ എന്ന മഹാമാരി ലോകത്തെ ആകമാനം ഗ്രസിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ രാജ്യവും മഹാമാരിക്കെതിരെയുള്ള മഹായുദ്ധത്തിലാണ്. കൊറോണയെ നേരിടാന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യക്കും ലോകത്തിനും മാതൃകയാണ്. നാടിനെ മഹാമാരിയില്‍ നിന്ന് രക്ഷിക്കാന്‍ നമ്മുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാവരേയും അണിനിരത്തി നടത്തി വരുന്ന യജ്ഞം വിജയിച്ചേ പറ്റൂ.

ചെറിയ പെരുന്നാള്‍ ആചരണം സംബന്ധിച്ച് മുസ്ലിം മതപണ്ഡിതന്മാരും സംഘടനാ നേതാക്കളും മുഖ്യമന്തിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചത് പോലെ സ്വന്തം വീടുകളില്‍ തന്നെ പ്രര്‍ത്ഥനയും മറ്റ് ചടങ്ങുകളും നിര്‍വഹിക്കാമെന്ന് മുസ്ലിം സഹോദരന്‍മാര്‍ തീരുമാനിച്ചത് ഏറ്റവും ഉചിതവും മാതൃകാപരവുമാണ്. സാമൂഹ്യ അകലം പാലിച്ച്, മാസ്‌ക്ക് ധരിച്ച്, വ്യക്തി ശുചിത്വം പാലിച്ച് സ്വയം ഓരോരുത്തരും കൊറോണയെ നേരിടാന്‍ ജാഗ്രത കാണിച്ചാല്‍ അതായിരിക്കും ഏറ്റവും വലിയ പുണ്യ കര്‍മ്മം.

 

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗവും മരണവും സ്ഥിരീകരിച്ചിട്ടുള്ളത്. 44582 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. മരിച്ചവരുടെ എണ്ണം 1517 ആയി. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 13273 ആണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 591 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ 6542 ആയി.

മധ്യപ്രദേശിൽ കോവിഡ് രോഗബാധിതയായ സ്ത്രീ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. ഇൻഡോർ എംടിഎച്ച് ആശുപത്രിയിൽ ഇവർ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 115364 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തിയെന്ന് ഐ.സി.എം.ആർ അറിയിച്ചു.

error: Content is protected !!