ദളിത് വിരുദ്ധ പരാമര്‍ശം: രാ​ജ്യ​സ​ഭാ എം​പി ആ​ര്‍.​എ​സ്.​ഭാ​ര​തി അ​റ​സ്റ്റി​ല്‍

ചെന്നൈ: ദളിത് വിഭാഗത്തിലെ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഡി.എംകെ സെക്രട്ടറിയും രാജ്യാസഭാംഗവുമായ ആര്‍.എസ് ഭാരതി അറസ്റ്റില്‍. ശനിയാഴ്ച രാവിലെ നാഗനല്ലുരിലെ വസതിയില്‍ നിന്നാണ് ഭാരതിയെ അറസ്റ്റു ചെയ്തത്.

അതേസമയം, തനിക്കെതിരായ നടപടിക്കു പിന്നില്‍ ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ഭാരതി ആരോപിച്ചു. പനീര്‍ശെല്‍വത്തിനെതിരെ അഴിമതി ആരോപിച്ച്‌ പരാതി നല്‍കിയതാണ് സര്‍ക്കാരിെന പ്രകോപിപ്പിച്ചതെന്നും ഭാരതി പറഞ്ഞു.

മൂന്നു മാസം മുന്‍പ് കലൈഞ്ജര്‍ റീജര്‍ സര്‍ക്കിള്‍ ഇവന്റില്‍ ഭാരതി നടത്തിയ പരാമര്‍ശമാണ് അറസ്റ്റില്‍ കലാശിച്ചത്. ദ്രാവിഡ പ്രസ്ഥാനത്തിന്റെ മുന്നേറ്റമാണ് ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ജഡ്ജിമാര്‍ വരെ ആകുന്നതിന് ഇടയാക്കിയതെന്നായിരുന്നു പരാമര്‍ശം. ബി.ജെ.പി നേതാവ് എച്ച്‌.രാജയ്‌ക്കെതിരെയും ഭാരതി ആക്ഷേപം ഉന്നയിച്ചിരിന്നു.

ഭാരതിയുടെ പരാമര്‍ശം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വലിയ വിവാദമാകുകയും ഇദ്ദേഹം പിന്നീട് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിനു മുമ്പാകെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റാലിന്റെ വിശ്വസ്തന്‍ കൂടിയായിരുന്നു ഭാരതി.

error: Content is protected !!