ഡല്‍ഹിയി റെഡ് സോണില്‍: അതിര്‍ത്തികള്‍ അടച്ച്‌ യുപിയും ഹരിയാനയും

ന്യൂഡല്‍ഹി: ഡല്‍ഹിയെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നതോടെ അതിര്‍ത്തികള്‍ അടച്ച്‌ യുപിയും ഹരിയാനയും നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇതോടെ ഡല്‍ഹി ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതിര്‍ത്തി കടക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇളവില്ലെന്നാണ്‌ ഹരിയാനയുടെ നിലപാട്‌.

യുപിയില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള നാല്‌ പാതകളും അടച്ചു. അതിര്‍ത്തി കടക്കാന്‍ ഉത്തര്‍പ്രദേശ്‌ പ്രത്യേക കര്‍ഫ്യൂ പാസ്‌ ഏര്‍പ്പെടുത്തി. ഡല്‍ഹിയിലേക്കോ, ഡല്‍ഹിക്ക്‌ പുറത്തേക്കോ യാത്ര ചെയ്യേണ്ട ആരേയും ഹരിയാന കടത്തി വിടില്ല. അതിര്‍ത്തിക്കപ്പുറത്ത്‌ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും ഇവിടെ ഇളവില്ല.

ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ്‌ സോണില്‍ വന്നതോടെയാണ്‌ അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്‌. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന നിരവധി ആളുകള്‍ ഗുഡ്‌ഗാവ്‌, നോയിഡ എന്നിവിടങ്ങളില്‍ താമസിക്കുന്നുണ്ട്‌. ഇവരെ നിയന്ത്രണങ്ങള്‍ ബാധിക്കും.

error: Content is protected !!