വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ചെന്നൈയില്‍ നിന്ന് ലോഡുമായി തിരിച്ചെത്തിയ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. ഇതോടെ മാനന്തവാടി നഗരസഭാ പരിധിയില്‍ പോലീസ് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗത്തിന്റേതായ യാതൊരു ലക്ഷണങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
18 ന് വീട്ടില്‍ നിന്ന് ലോറിയില്‍ പോയി വൈകുന്നേരം അഞ്ച് മണിക്ക് ഗുണ്ടല്‍പേട്ടിലെത്തി. രണ്ട് ദിവസം അവിടെ തങ്ങി. 20 ന് രാത്രി 9.30 ന് പുറപ്പെട്ട് ചെന്നൈ കോയമ്പോട് മാര്‍ക്കറ്റില്‍ എത്തി നാല് ദിവസം തങ്ങി. സാധനം കയറ്റി 26 ന് ബാവലി ചെക്ക് പോസ്റ്റ് വഴി വന്ന് ഒന്നരയോടെ വീട്ടിലെത്തി. 27 ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഡുമായി മീനങ്ങാടി കുമ്പളേരി ഗോഡൗണില്‍ എത്തി. ലോഡ് ഇറക്കിയ ശേഷം മൂന്ന് മണിയോടെ മീനങ്ങാടി പച്ചക്കറി മാര്‍ക്കറ്റില്‍ ബില്ലിനായി എത്തി. തുടര്‍ന്ന് വൈകീട്ട് നാലേകാലോടെ നാലാം മൈലിലെ ഫര്‍ണിച്ചര്‍ ഗോഡൗണിലും 4.45 ഓടെ മാനന്തവാടിയിലെ മൊബൈല്‍ കടയിലും ഫ്രൂട്‌സ് കടയിലും കയറി.
5.15 ന് വീട്ടില്‍ തിരിച്ചെത്തി. 29 ന് 11 മണിയോടെ ആംബുലന്‍സില്‍ സ്രവ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് 2.30 ഓടെ ആംബുലന്‍സില്‍ വീട്ടിലേക്ക് മടങ്ങിയ ശേഷം
മെയ് രണ്ട് ശനിയാഴ്ച 4.30 ഓടെ വീണ്ടും ആശുപത്രിയിലെത്തി അഡ്മിറ്റായി.
18-ന് ചെന്നൈയിലെ മാര്‍ക്കറ്റില്‍നിന്ന് ചരക്കെടുത്ത് 26- നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. 26 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു. 27നാണ് സാംപിളെടുത്തത്. ആറ് പേരാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളത്.