ലോ​ക​ത്ത് കൊവി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 54 ലക്ഷത്തിലേക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. അതേസമയം രോഗം ബാധിച്ച് 3.43 ലക്ഷം പേർ ഇതിനോടകം മരിച്ചിട്ടുണ്ട്. അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു. ന്യൂയോർക്കിലെ മരണനിരക്ക് താഴ്ന്നത് അമേരിക്കയ്ക്ക് ആശ്വാസമായി.

213 രാ​ജ്യ​ങ്ങ​ളി​ലാ​യി 24 മ​ണി​ക്കൂ​റി​നി​ടെ 99,686 ആ​ളു​ക​ള്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 4,171 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തു​വ​രെ 2,2,44,831 പേ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ള്‍ 28,09,351 രോ​ഗി​ക​ള്‍ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ഇ​വ​രി​ല്‍ 53,562 പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

രോ​ഗ​ബാ​ധ​യി​ലും മ​ര​ണ​സം​ഖ്യ​യി​ലും അ​മേ​രി​ക്ക​യാ​ണ് മു​ന്നി​ല്‍. 16,66,736 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ല്‍ 98,673 പേ​ര്‍ മ​രി​ച്ചു. 4,46,866 പേ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ബ്ര​സീ​ലാ​ണ് ര​ണ്ടാ​മ​ത്. 3,47,398 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 22,013 രോ​ഗി​ക​ള്‍ മ​രി​ച്ചു.

റ​ഷ്യ​യി​ല്‍ ഇ​തു​വ​രെ 3,35,882 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ 3,388. ഇ​തു​വ​രെ 1,07,936 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. സ്പെ​യി​നി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 282,370. ആ​കെ മ​ര​ണം 28,678. ചി​കി​ത്സ​യെ​ത്തു​ട​ര്‍​ന്ന് 1,96,958 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് മ​ര​ണം സം​ഭ​വി​ച്ച​ത് ബ്രി​ട്ട​നി​ലാ​ണ്. 36,675 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 2,57,154 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 2,959 രോ​ഗ​ബാ​ധ​യും 282 മ​ര​ണ​വു​മാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​റ്റ​ലി​യി​ല്‍ ആ​കെ 2,29,327 രോ​ഗ ബാ​ധി​ത​രി​ല്‍ 32,735 പേ​ര്‍ മ​രി​ച്ചു. ഫ്രാ​ന്‍​സി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 1,82,469. മ​ര​ണം 28,322. ജ​ര്‍​മ​നി​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 1,79,986. മ​ര​ണം 8,366. തു​ര്‍​ക്കി​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​ര്‍ 1,55,686. മ​ര​ണം 4,308. ഇ​റാ​നി​ല്‍ 1,33,521 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ല്‍ 7,359 പേ​ര്‍ മ​രി​ച്ചു. ഇ​ന്ത്യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,31,423 ആ​യി. 3,868 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 54,385 പേ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു.

error: Content is protected !!