കൊവിഡ് 19: കണ്ണൂര്‍ സ്വദേശി ഗള്‍ഫില്‍ മരിച്ചു

ഷാര്‍ജ: ഗള്‍ഫില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി തങ്കച്ചനാണ് മരിച്ചത്. ഇയാളുടെ ഭാര്യ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
ശനിയാഴ്ച പുലര്‍ച്ചെ മദീനയില്‍ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം മക്കരപ്പറമ്ബ് സ്വദേശി ഹംസ അബൂബക്കര്‍ ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 61,244ആയി. വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ചത് സൗദി അറേബ്യയിലാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇവിടെ 1344പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 24,097 ആയി. യുഎഇയില്‍ 13,038 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഖത്തറില്‍ 14,096 കൊവിഡ് രോഗികളാണുള്ളത്.