തമിഴ്നാട്ടിൽ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി :തമിഴ്നാട്ടിൽ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചു. മെയ് 3 ന് രാവിലെ 6 മണിക്ക് ആണ് തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിൽ ലോഡുമായി എത്തിയത്.തുടർന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മാർച്ച് 4 ന് തിരികെ പോയി. തമിഴ്നാട്ടിലെ വെണ്ണണ്ടൂർ ചെക്ക് പോസ്റ്റിൽ വെച്ച് എടുത്ത സാമ്പിൾ ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ട് പേരോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചു. കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടായിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡ്രൈവർ നാമക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

 

error: Content is protected !!