കൊവിഡ്​ നിരീക്ഷണത്തിലായിരുന്ന യുവാവ്​ മരിച്ചു

അഗളി: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ഷോളയാര്‍ വരകംമ്ബാടി സ്വദേശി കാര്‍ത്തിക്കാണ് (23) മരിച്ചത്.

കടുത്ത പനിയെയും, ഛര്‍ദിയെയും തുടര്‍ന്നാണ് കാര്‍ത്തിക്കിനെ വ്യാഴാഴ്ച കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രോഗ ബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

കാര്‍ത്തിക്ക് ഏപ്രില്‍ 29നാണ് കോയമ്പത്തൂരില്‍ നിന്നും വനത്തിലൂടെ നടന്ന് ഊരിലേക്ക് എത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധന നടത്തിയ ശേഷമാണ് കാര്‍ത്തിക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

error: Content is protected !!