ലോക്ഡൗണ്‍: പ്രധാനമന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​റാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ച​ര്‍​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മൂ​ന്നാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ 17 ന് ​അ​വ​സാ​നി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട തു​ട​ര്‍ ന​ട​പ​ടി​ക​ളാ​കും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ക.

ലോ​ക് ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​മാ​യും ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി​മാ​രു​മാ​യും കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും.

error: Content is protected !!