മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്​ വരാനുള്ള പാസ് ഉടന്‍ വിതരണം ചെയ്യില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തി കടന്ന് വരുന്നവര്‍ക്ക് ഉടനടി പാസ് നല്‍കില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമെ ഇനി പാസുകള്‍ അനുവദിക്കുകയുള്ളൂവെന്നും അദേഹം വ്യക്തമാക്കി.

പരിശോധന ഇല്ലാതെ വരുന്ന പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഡിജിറ്റല്‍ പാസ് വിതരണം താത്കാലികമായി നിര്‍ത്തിയിരുന്നു. സംസ്ഥാനത്ത് മടങ്ങിയെത്തിയവരുടെ ക്വാറന്റൈന്‍ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൂര്‍ണമായി ശേഖരിച്ച ശേഷം ഡിജിറ്റല്‍ പാസ് വിതരണം ആരംഭിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളില് നിന്നായി കേരളത്തിലേക്ക് മടങ്ങിയെത്തുന്നതിനായി നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രണ്ടുലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

error: Content is protected !!