കൊവിഡ്: താവക്കരയിലെ നിരീക്ഷണ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി

കണ്ണൂര്‍: കോവിഡ് 19 ന്റെ ഭാഗമായി വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് താമസിപ്പിക്കുന്ന കോറൻന്റയിൻ കേന്ദ്രം കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിലെ കെ കെ ടൂറിസ്റ്റ് ഹോമില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ കണ്ണൂർ കലക്ടർ, താസിൽദാർ , കോർപ്പറേഷൻ മേയർ, എന്നിവർക്ക് നിവേദനം നൽകി.

200ൽ അധികം വാണിജ്യ വ്യാപാര സ്ഥാപനങ്ങളും, ആയുർവേദ ആശുപത്രിയും, എംപി ഓഫീസും, പത്രസ്ഥാപനങ്ങളുടെ ഓഫീസും, പരീക്ഷാ സെന്ററും, കോൺഫറൻസ് ഹാൾ തുടങ്ങി  നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ലോക്ക്ഡൗണിൽ ഇളവ് കിട്ടിയാൽ തന്നെ വ്യാപാര സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും തുറക്കുവാൻ സാധിക്കില്ല. ഈ അവസ്ഥയില്‍ ബസ് സ്റ്റാൻഡിലെ വ്യാപാര കേന്ദ്രത്തിന്റെ അകത്തുള്ള ഇവിടെത്തെ കോറൻന്റയിൻ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.
സമിതി ജില്ലാ സിക്രട്ടറി PM സുഗുണൻ, ഏരിയാ സിക്രട്ടറി C. മനോഹരൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!