സാമ്പത്തിക പാക്കേജ്: മൂന്നാംഘട്ട പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള കേന്ദ്രത്തിന്റെ മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ് ഇന്ന്‍ പ്രഖ്യാപിക്കും. ധനമന്ത്രി നിര്‍മല സീതാരാമനാണ് വൈകീട്ട് നാലിന് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പാക്കേജ് പ്രഖ്യാപിക്കുക.

രണ്ടാംഘട്ട പാക്കേജ് കഴിഞ്ഞദിവസമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ വഴിയോര കച്ചവടക്കാര്‍ തുടങ്ങി ഏറ്റവും സാധാരാണക്കാര്‍ക്കുള്ള പ്രഖ്യാപനമായിരുന്നു രണ്ടാം ഘട്ടത്തിലേത്.

error: Content is protected !!