രാജ്യത്ത് കൊവിഡ് മരണം രണ്ടായിരം കടന്നു

ന്യൂഡല്‍ഹി: ലോക്​ഡൗണ്‍ ഉള്‍പ്പെടെ കടുത്ത പ്രതിരോധ നടപടികള്‍ക്കിടയിലും ആശങ്കയേറ്റി ഇന്ത്യയി​ല്‍ കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ത്യയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 62,939 ആയി. 2025 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

ശനിയാഴ്​ച 3277 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 128 പേരാണ്​ 24 മണിക്കൂറിനുള്ളില്‍ മരണത്തിന്​ കീഴടങ്ങിയത്​. 19,375 പേര്‍ രോഗമുക്​തരായിട്ടുണ്ട്​.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതല്‍ വൈറസ്​ ബാധിതരുള്ളത്​. ഗുജറാത്ത്​, തമിഴ്​നാട്​, ഡല്‍ഹി എന്നീ സംസ്​ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്​. മഹാരാഷ്​ട്രയില്‍ 20,228 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 779 പേര്‍ മരിച്ചു. ഗുജറാത്തില്‍ 7,796 പേര്‍ രോഗബാധിതരാണ്​. 472 ആണ്​ മരണനിരക്ക്​.

ഡല്‍ഹിയില്‍ 6,542 രോഗികളുണ്ട്​. തമിഴ്​നാട്ടില്‍ 6535ഉം രാജസ്​ഥാനില്‍ 3708ഉം പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. ഇതുവരെ 15 ലക്ഷത്തിലധികം പേരില്‍ വൈറസ്​ പരിശോധന നടത്തി. പ്രതിദിനം 95000 പരിശോധനകളാണ്​ പ്രതിദിനം നടത്തുന്നതെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!