അബൂദബിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടിമരിച്ചു, മലപ്പുറം തിരൂർ സ്വദേശി മുസ്തഫയാണ് മരിച്ചത്

അബൂദബിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഇന്ന് മരിച്ചു. തിരൂർ മുത്തൂർ സ്വദേശി പാലപ്പെട്ടി മുസ്തഫയാണ് (62) മരിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ഇദ്ദേഹം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അബൂദബി ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കിയതായി ബന്ധുക്കൾ പറഞ്ഞു

. ഭാര്യ റംല. മക്കൾ: അനീഷ, റംസിസ്. സഹോദരങ്ങൾ: ഷംസുദ്ധീൻ, ബഷീർ, പരേതനായ അബ്ദുസ്സലാം, സുഹറ, സഫിയ. അബൂദബിയിൽ ഇന്ന് രണ്ട് മലയാളികളുടെ കോവിഡ് മരങ്ങളാണ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ഇടപ്പുരയിൽ ഇടപ്പരിയാരം ഇലന്തൂർ പ്രകാശ് കൃഷ്ണന്റേതാണ് (55) ഇന്ന് സ്ഥിരീകരിച്ച മറ്റൊരു മരണം.

error: Content is protected !!